രാധാകൃഷ്ണന്‍ വധശ്രമക്കേസിലെ വിചാരണ ഒക്ടോ.14 ന്
ചെന്നൈ: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്കെതിരെയുള്ള വിചാരണ ഒക്ടോബര്‍ 14ന് തുടങ്ങും. ഫസ്റ് സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുവരെ കേസ് നടപടികള്‍ നടന്നിരുന്നത്. സപ്തംബര്‍ 16ന് കേസിലുള്‍പ്പെട്ട 11 പേരോടും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.
സപ്തംബര്‍ 30 വെള്ളിയാഴ്ച കേസ് കോടതിയുടെ പരിഗണനക്കു വന്നപ്പോള്‍ കേസിലെ മുഖ്യപ്രതിസ്ഥാനത്തുള്ള ജയേന്ദ്ര സരസ്വതി ഹാജരായിരുന്നില്ല. മഠാധിപതിയെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വക്കീല്‍ കോടതി മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചു. ഇതിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ക്കാത്തതിനെ തുടര്‍ന്ന് കോടതി ഹര്‍ജിയിലെ ആവശ്യം അംഗീകരിച്ചു.
കേസിലുള്‍പ്പെട്ടിരിക്കുന്ന കതിരവന്‍ എന്നയാളൊഴികെ മറ്റ് ഒന്‍പത് പേരും കോടതിയില്‍ ഹാജരായിരുന്നു.












Click it and Unblock the Notifications