കശ്മീരില്‍ 5 ഭീകര ഒളിത്താവളങ്ങള്‍ തകര്‍ത്തു
ജമ്മു: കശ്മീരില്‍ അഞ്ച് ഭീകര ഒളിത്താവളങ്ങള്‍ സുരക്ഷാസൈനികര്‍ തകര്‍ത്തു. ഉദംപൂര്‍, രജൗറി, പൂഞ്ച് എന്നിവിടങ്ങളിലായാണ് സപ്തംബര്‍ 29 വ്യാഴാഴ്ച രാത്രി ഒളിത്താവളങ്ങള്‍ തകര്‍ത്തത്.
രജൗറിയിലെ ശത്രു-ഗംഭീര്‍ ഏരിയായിലെ ഒളിത്താവളത്തില്‍ നിന്നും ഒരു എകെ റൈഫിളും ഗ്യാസ് സിലിണ്ടറുകളും നിരവധി കാസറ്റുകളും ഡയറികളും കണ്ടെടുത്തു. രജൗറിയിലേയും ഉദംപൂരിലേയും മറ്റു രണ്ട് ഒളിത്താവളങ്ങളില്‍ നിന്നും റൈഫിളുകളും ഗ്രനേഡുകളും വയര്‍ലസ് സെററുകളും കണ്ടെടുത്തിട്ടുണ്ട്. പൂഞ്ചിലെ തകര്‍ക്കപ്പെട്ട് ഒളിത്താവളത്തില്‍ നിന്നും ഗ്രനേഡുകളും സ്ഫോടനവസ്കുക്കളും ബൈനോക്കുലറുകളും കണ്ടെടുത്തിട്ടുണ്ട്.
ഒളിത്താവളങ്ങള്‍ തകര്‍ത്തെങ്കിലും ഇവിടങ്ങളില്‍ നിന്നും ആരെയും അറസ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications