മേഘാലയയില്‍ പൊലീസ് വെടിവയ്പില്‍ 6 മരണം
ഷില്ലോംഗ്: മേഘാലയയിലെ ഗാരോയിലുണ്ടായ പൊലീസ് വെടിവയ്പില്‍ ആറു പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു.
വെസ്റ് ഗാരോ ഹില്ലിലെ ട്യൂറയിലുണ്ടായ വെടിവയ്പിലാണ് മൂന്നുപേര്‍ മരിച്ചത്. ഇവരില്‍ രണ്ട് വിദ്യാര്‍ത്ഥികളും വൃദ്ധനായ ഒരാളും ഉള്‍പ്പെടുന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടം പൊലീസിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് വെടിവച്ചത്.
ഈസ്റ് ഗില്ലിലെ വില്യം നഗറിലാണ് മറ്റ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് ഇവിടെ പരിക്കേറ്റു. പൊലീസിനെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെയും വെടിവയ്പുണ്ടായത്. ജില്ലാപൊലീസ് സൂപ്രണ്ടിനും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനും മൂന്നു സിആര്‍പിഎഫ് സൈനികര്‍ക്കും മൂന്നു പൊലീസുകാര്‍ക്കും ഇവിടെ കല്ലേറില്‍ പരിക്കു പറ്റി. മൂന്നു സര്‍ക്കാര്‍ വാഹനങ്ങള്‍ പ്രതിഷേധപ്രകടനക്കാര്‍ തകര്‍ത്തു.
മേഘാലയ ബോര്‍ഡ് ഓഫ് സ്കൂള്‍ എഡ്യൂക്കേഷന്‍ വിഭജനത്തിനെതിരെ ഗാരോ സ്റുഡന്‍സ് യൂണിയന്‍ പ്രവര്‍ത്തകരടക്കമുളളവര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചാണ് അനിഷ്ടസംഭവങ്ങള്‍ക്കിടയാക്കിയത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ട്യൂറയിലും വില്യം നഗറിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications