കേരളത്തിലും സിബിഐ റെയ്ഡ്
ദില്ലി: സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി തടയുകയെന്ന ലക്ഷ്യത്തോടെ രാജ്യവ്യാപക റെയ്ഡിന്റെ ഭാഗമായി കേരളത്തിലെ മൂന്ന് നഗരങ്ങളില്‍ സി.ബി.ഐ. റെയ്ഡ് നടത്തുന്നു.
തിരുവനന്തപുരം, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലാണ് റെയ്ഡുള്ളത്. കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടും ഓഫീസുമാണ് റെയ്ഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് റയില്‍വെ ഉദ്യോഗസ്ഥരുടെ ഓഫീസും വീടുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
റെയ്ഡുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റര്‍ ചെയ്തിട്ടില്ല. ഉച്ചയോടെ റെയ്ഡ് പൂര്‍ത്തിയാകുമെന്നാണ് സിബിഐ അറിയിക്കുന്നത്. അതിനു ശേഷം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തു നിന്ന് വിവരങ്ങള്‍ പുറത്തുവിടും.
ഇന്ത്യയിലുടനീളം എണ്‍പത് സ്ഥലങ്ങളിലായി 45 ഓളം ഉദ്യോഗസ്ഥരെ റെയ്ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സപ്തംബര്‍ 30വെള്ളിയാഴ്ച അതിരാവിലെയായിരുന്നു സിബിഐ റെയ്ഡ് ആരംഭിച്ചത്.












Click it and Unblock the Notifications