നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥനില്‍ നിന്ന് 26 ലക്ഷം പിടിച്ചു
ദില്ലി: കൊല്‍ക്കത്തയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും സിബിഐ 26 ലക്ഷം രൂപ പിടിച്ചെടുത്തു. ഗോരാചന്ദ് ചാറ്റര്‍ജി എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ അനധികൃതമായി സ്വത്തു സമ്പാദിച്ചതിന് കേസെടുത്തിട്ടുണ്ട്.
ഈ പണത്തിനു പുറമേ ഇയാള്‍ക്ക് മറ്റു സ്വത്തുക്കളുമുണ്ടെന്നതിന് രേഖകള്‍ ലഭിച്ചതായി സിബിഐ കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇയാളെ അറസ്റു ചെയ്തിട്ടില്ല.
കേന്ദ്ര എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന ചാറ്റര്‍ജി ഇപ്പോള്‍ ഡെപ്യൂട്ടേഷനിലാണ് നാര്‍ക്കോട്ടിക് വിഭാഗത്തില്‍ ജോലി ചെയ്യുന്നത്.
സര്‍ക്കാര്‍ വിഭാഗങ്ങള്‍ അഴിമതി വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് സിബിഐ രാജ്യത്തൊട്ടാകെ റെയ്ഡ് നടത്തുന്നത്.












Click it and Unblock the Notifications