കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോ.10 മുതല്‍ അനിശ്ചിതകാല ബസ് സമരം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഒക്ടോബര്‍ 10 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ബസ് ചാര്‍ജ് വര്‍ദ്ധനയാവശ്യപ്പെട്ടാണ് പണിമുടക്കുന്നത്.

ബസുടമകളുടെ ഏകോപനസമിതിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാരിപ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സമിതി കുറ്റപ്പെടുത്തി.

ഡീസല്‍ വില കൂടിയ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുകയോ ഡീസലിന്റെ വില്‍പന നികുതി കുറയ്ക്കുകയോ ചെയ്യുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 50 ശതമാനമായി ഉയര്‍ത്തുക, പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കാതിരിക്കുക, കെഎസ്ആര്‍ടിസി യുമായുള്ള സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ ഉന്നയിക്കുന്നു.

ഓഗസ്റില്‍ ബസുടമകള്‍ അനിശ്ചിതകാല സമരം നടത്തിയെങ്കിലും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം നിരക്ക് കൂട്ടാമെന്ന ഉറപ്പാണ് സര്‍ക്കാരില്‍ നിന്നും പ്രധാനമായും ബസുടമകള്‍ക്ക് ലഭിച്ചിരുന്നത്. തി രഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയും തീരുമാനം വൈകിക്കരുതെന്നാണ് ഏകോപനസമിതിയുടെ ആവശ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X