കോള കമ്പനിയുടെ ഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി
കൊച്ചി: പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയില്ലെന്നു കാണിച്ച് ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബര്‍ ആറിലേക്ക് മാറ്റിവച്ചു.
കോള കമ്പനിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് 10 ദിവസത്തിനകം പ്രവര്‍ത്തനാനുമതി നല്‍കിയില്ലെങ്കില്‍ സ്വമേധയാ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി ജൂണ്‍ ഒന്നിന് ഒത്തരവിട്ടിരുന്നു. എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെങ്കില്‍ കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡിനോടും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ബോര്‍ഡു പെരുമാട്ടി ഗ്രാമപഞ്ചായത്തും കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. ഇതിനെതിരെയാണ് കമ്പനി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.












Click it and Unblock the Notifications