കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസ്റുകള്‍ക്കായി അന്തര്‍വാഹിനിയൊരുങ്ങുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: വിനോദസഞ്ചാരികള്‍ക്ക് കടലിന്റെ അടിത്തട്ടിലെ ദൃശ്യവിസ്മയം കാണാനായി അന്തര്‍വാഹിനിക്കപ്പലുകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കേരളം പദ്ധതിയിടുന്നു. ഇതുവഴി സംസ്ഥാനത്തെ ടൂറിസം രംഗത്ത് ഏറെ വികസനമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പയനിയര്‍ അണ്ടര്‍വാട്ടര്‍ ടൂര്‍സ് സിഇഒ കെ.ഭാസ്കരനും കേരളാ സ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി കെ.എന്‍ സതീഷും വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.

വിനോദസഞ്ചാരികള്‍ക്ക് അന്തര്‍വാഹിനിയിലെ യാത്ര സാധ്യമാക്കാനായി നേവി, കോസ്റ്ഗാര്‍ഡ് എന്നിവയുടെ അനുവാദം സംസ്ഥാനത്തിന് ലഭിച്ചുകഴിഞ്ഞു. ഷിപ്പിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറലിന്റെ അനുവാദം കൂടി ലഭ്യമായാലേ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. സര്‍ക്കാരിന്റെ അനുവാദത്തിനായി നാലു മാസം മുന്‍പു തന്നെ അപേക്ഷ നല്‍കിക്കഴിഞ്ഞു. നവംബറില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാവുമെന്നാണ് കരുതുന്നത്. ഇതിനായി ഫിന്‍ലാന്റില്‍ പണിയുന്ന അന്തര്‍വാഹിനി ഒക്ടോബറില്‍ യാത്രാസജ്ജമാകും. ഇതിന്റെ നിര്‍മാണച്ചിലവിനു വേണ്ടി 20 ശതമാനം ഇപ്പോള്‍ത്തന്നെ നല്‍കിക്കഴിഞ്ഞു. ബാക്കി വിദേശത്തു നിന്നും ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബാങ്കുകള്‍ ഈ അന്തര്‍വാഹിനി പദ്ധതിക്കായി പണം നല്‍കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വിദേശസഹായം തേടുന്നത്.

സഞ്ചാരികളെ അന്തര്‍വാഹിനിയിലെത്തിക്കാനുള്ള ബോട്ടുകളും മറ്റു സൗകര്യങ്ങളും അന്തര്‍വാഹിനിയുടെ അറ്റകുറ്റപ്പണികളും നാവിഗേഷന്‍ കോര്‍പറേഷനാണ് കൈകാര്യം ചെയ്യുന്നതെന്ന് സതീഷ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X