കണിച്ചുകുളങ്ങര: ഹിമാലയ ചിട്ടി ഫണ്ട് ഉടമ അറസ്റില്‍
പാലക്കാട്: കണിച്ചുകുളങ്ങര കൊലപാതകക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഹിമാലയ ചിട്ടി ഫണ്ട് ഉടമ ബിനീഷ് പൊലീസ് കസ്റഡിയിലായി.
ചിറ്റൂര്‍ സിഐ സി.കെ രാമചന്ദ്രനും സംഘവും പൊളളാച്ചിക്കടുത്ത ആനമലയിലെ തമ്പാംപതിയിലുള്ള വീട്ടില്‍ നിന്നാണ് കളത്തില്‍ നിന്നാണ് സപ്തംബര്‍ 29 വ്യാഴാഴ്ച രാത്രി രണ്ടുമണിയോടെ ഇവരെ പിടികൂടിയത്. തമ്പാംപതിയില്‍ അടുത്തിടെ വാങ്ങിയ ഒരു തോട്ടത്തിലെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇയാള്‍ക്കൊപ്പം ഭാര്യയും ഭാര്യാസഹോദരന്‍ ഗോകുലും പിടിയിലായിട്ടുണ്ട്. ഇപ്പോള്‍ ചിറ്റൂര്‍ പൊലീസ് സ്റേഷനിലുള്ള ഇവരെ കണിച്ചുകുളങ്ങര കൊലപാതകക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.
ബിനീഷിന്റെ സഹോദരന്‍ സജിത്തും ഒളിവിലാണ്. ഇയാളും തമിഴ്നാട്ടിലെ ഒളിത്താവളത്തില്‍ ഉണ്ടെന്നാണ് സൂചന.
കണിച്ചുകുളങ്ങരയിലെ എവറസ്റ് ചിട്ടി ഫണ്ട് ഉടമ കെ.ജി രമേശിനെയും സഹോദരിയേയും പൂര്‍വവൈരാഗ്യം മൂലം ഇവര്‍ കൊല്ലിച്ചുവെന്നതാണ് കേസ്.












Click it and Unblock the Notifications