കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്പണ മദ്യദുരന്തക്കേസിലെ പ്രതികളെ വെറുതെ വിട്ടു

  • By Staff
Google Oneindia Malayalam News

കൊല്ലം: കുപ്പണ മദ്യദുരന്തത്തിലെ ഒമ്പത് പ്രതികളെയും കൊല്ലം ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. രണ്ടാം കുറ്റപത്രത്തിന്മേലുളള വിചാരണ കേട്ടമാണ് കോടതി പ്രതികളെ വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്നും കോടതി പറഞ്ഞു.

കുപ്പണ മദ്യദുരന്തവുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ എല്ലാ പ്രതികള്‍ക്കും കോടതി ശിക്ഷ നല്‍കിയിരുന്നു. ഇതേ കേസിലെ പ്രതികളാണ് രണ്ടാം കുറ്റപത്രത്തിലും വിചാരണ നേരിട്ടത്.

2003 ഏപ്രിലില്‍ ഉണ്ടായ വിഷമദ്യ ദുരന്തത്തിന് കാരണം കഞ്ചാവെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. ഒന്നാം പ്രതി തമ്പിയുടെ വീട്ടില്‍ നിന്നും ലഭിച്ച കഞ്ചാവായിരുന്നു രണ്ടാം കേസിന് ആധാരം. തമ്പിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് മദ്യത്തില്‍ കലര്‍ത്തി നല്‍കിയതാണ് വിഷമദ്യത്തിന് കാരണമെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ കഞ്ചാവ് തമ്പിയുടെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തതെന്നതിന് മതിയായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാനായില്ലെന്ന് കൊല്ലാം സെഷന്‍സ് ജഡ്ജി സതീഷ് ചന്ദ്രന്‍ വ്യക്തമാക്കി.

2005 ജൂണ്‍ 13നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൂന്നു മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്.

ഈ കേസില്‍ വിചാരണ നേരിട്ട തമ്പിയടക്കമുള്ള നാലുപേര്‍ ആദ്യകേസിലെ ജീവപര്യന്തം ശിക്ഷ ഇപ്പോള്‍ അനുഭവിച്ചു വരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X