കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്ക്രീം കേസ്: അജിതയുടെ ഹര്‍ജിയില്‍ ശനിയാഴ്ച വിധി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് അന്വേഷി പ്രസിഡന്റ് കെ. അജിത നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചക്ക് നീട്ടി.

സപ്തംബര്‍ 30 വെള്ളിയാഴ്ച ഈ കേസ് പരിഗണിച്ച രണ്ടാം അസി. സെഷന്‍സ് ജഡ്ജി കെ.പി. സുധീറാണ് വിധി ശനിയാഴ്ച പറയുമെന്ന് അറിയിച്ചത്. രണ്ട് തവണ ഈ കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവച്ചിരുന്നു.

അജിത നല്‍കിയ ഹര്‍ജിയില്‍ സെപറ്റംബര്‍ 24ന് വാദം പൂര്‍ത്തിയായിരുന്നു. ഈ കേസില്‍ വിധി പറയുന്നത് നേരത്തെ രണ്ടുതവണ മാറ്റിവച്ചിരുന്നു.

ഐസ്ക്രീം കേസില്‍ റെജീനയുടെ വെളിപ്പെടുത്തലുളെത്തുടര്‍ന്നു കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കണമെന്നു അജിത ആവശ്യമുന്നയിച്ചിരുന്നെങ്കിലും പോലീസ് കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയില്‍ പോയത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X