കണിച്ചുകുളങ്ങര: അന്വേഷണസംഘം അപകടത്തില്‍പ്പെട്ടു
തൃശൂര്‍: കണിച്ചുകുളങ്ങര കൊലപാതകക്കേസില്‍ ചിറ്റൂര്‍ പൊലീസ് അറസ്റ് ചെയ്ത ഹിമാലയ ഗ്രൂപ്പ് ഉടമ ബിനീഷിനെയും സംഘത്തെയും ഏറ്റുവാങ്ങാന്‍ പോയ പ്രത്യേക അന്വേഷണ സംഘം അപകടത്തില്‍പ്പെട്ടു. തൃശൂരിനടുത്ത് പട്ടിക്കാടാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.
തൃപ്പൂണിത്തുറ സി.ഐ ബിജു അലക്സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയില്‍ നിന്നും പ്രതികളെ ഏറ്റുവാങ്ങാന്‍ പോയത്. കണ്ടെയ്നര്‍ ലോറിയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു വനിതാ പൊലീസുകാരടക്കം അഞ്ചു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
സപ്തംബര്‍ 29 വ്യാഴാഴ്ച രാത്രിയാണ് ചിററൂര്‍ പൊലീസ് ബിനീഷിനെയും സംഘത്തെയും പൊള്ളാച്ചിക്കടുത്ത ആനമലയില്‍ നിന്നും അറസ്റ് ചെയ്തത്.












Click it and Unblock the Notifications