Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് തകര്‍ന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം: രമേശ്

തിരുവനന്തപുരം: കോണ്‍ഗ്രസ് തകര്‍ന്നെന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പരാജയമുണ്ടായിട്ടില്ലെന്ന് തങ്ങള്‍ പറയുന്നില്ല. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫു തകര്‍ന്നടിഞ്ഞുവെന്ന രീതിയിലുളള പ്രചരണങ്ങള്‍ സത്യമല്ല. കേരളത്തിലെ ജനങ്ങളുടെ മനസില്‍ കോണ്‍ഗ്രസിനുള്ള സ്ഥാനം ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇത് ചിലരുടെ ദിവാസ്വപ്നം മാത്രമാണ്.

പരാജയങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 140ല്‍ ഇടതുമുന്നണിക്ക് ആകെ ലഭിച്ചത് 40 സീറ്റുകള്‍ മാത്രമാണ്. എന്നാല്‍ സിപിഎം അതുകൊണ്ട് തകര്‍ന്നിട്ടില്ല. അതുപൊലെത്തന്നെയാണ് ഇപ്പോഴും. ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ചവച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ നിലയ്ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

സംഘടനാപരമായി ദൗര്‍ബല്യമാണ് യുഡിഎഫ് പരാജയത്തിന് വഴി വച്ചത്. കരുണാകരന്റെ പാര്‍ട്ടി യുഡിഎഫ് പരാജയത്തിനു കാരണമല്ല. തനിച്ചു മത്സരിച്ച സ്ഥലങ്ങളില്‍ ഡിഐസി പരാജയപ്പെടുകയാണുണ്ടായത്. ഇടത് സഹായമുളള സ്ഥലങ്ങളില്‍ മാത്രമാണ് അവര്‍ വിജയിച്ചത്.

തങ്ങളുടെ ഭാഗത്ത് പാളിച്ചകളുണ്ടായിട്ടുണ്ട്. ജനങ്ങളുടെ മുന്നിലിത് ഏറ്റുപറയാനും തയ്യാറാണ്. ഇവ തിരുത്തി ജനഹിത പരിപാടികളുമായി മുന്നോട്ടു പോകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപിയുമായി ഒരു സഹകരണത്തിനും കോണ്‍ഗ്രസ് തയാറാകില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് കൊടുക്കുന്ന സിപിഎമം അമിതപ്രാധാന്യം നല്‍കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കിയ ഇടത്-ബിജെപി ധാരണയുടെ തുടര്‍ച്ചയാണിത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്തപരാജയത്തിനു കാരണം സംഘടനാ ദൗര്‍ബല്യമാണെന്നാണ് കെപിസിസി വിലയിരുത്തല്‍. കനത്ത തോല്‍വിയേറ്റ ജില്ലകളിലെ പാര്‍ട്ടി പ്രസിഡണ്ടുമാരെ മാറ്റണമെന്ന ആവശ്യം മുതിര്‍ന്നനേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും.

കോണ്‍ഗ്രസ് ഭൂരിപക്ഷമുള്ള ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവരെ നിശ്ചയിക്കുക തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായം മാനിച്ചാകും. ഈ പ്രക്രിയയ്ക്ക് വിവിധ ജില്ലയുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികള്‍ നേതൃത്വം നല്‍കും.

തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 14ന് കെപിസിസി എക്സിക്യൂട്ടീവ് യോഗം നടക്കും. അതിന് മുന്നോടിയായി 13ന് രാത്രി ഭാരവാഹികളുടെ യോഗവും കൂടും. തെരഞ്ഞെടുപ്പ് ഫലം വിശദമായി അവലോകനം ചെയ്ത് പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ കെപിസിസി എക്സിക്യുട്ടീവ് കൈക്കൊള്ളുമെന്നും ചെന്നിത്തല അറിയിച്ചു.

സപ്തംബര്‍ 30 വെള്ളിയാഴ്ച നടന്ന കെപി.സി.സി. യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+