ഏകോപന സമിതി: തീരുമാനം പിന്നീടെന്ന് കാരാട്ട്
കൊല്‍ക്കത്ത: ഭെല്‍ ഓഹരി വില്പന സംബന്ധിച്ച് യുപിഎ സര്‍ക്കാരില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചതിനു ശേഷമേ ഇടതു-യുപിഎ ഏകോപന സമിതിയില്‍ വീണ്ടും ചേരുന്നതിനെ കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
പൊതുമേഖലാസ്ഥാപനമായ ഭെല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നേരത്തെ ഇടതുപാര്‍ട്ടികള്‍ ഏകോപന സമിതി വിട്ടിരുന്നു. ഇതുസംബന്ധിച്ച് യുപിഎ ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഏകോപനസമിതിയില്‍ വീണ്ടും ചേരാന്‍ ഇടതുപാര്‍ട്ടികള്‍ തയ്യാറായിരുന്നില്ല.












Click it and Unblock the Notifications