Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഘാലയയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: എന്‍സിപി

ഷില്ലോംഗ്: പൊലീസ് വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ട മേഘാലയയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷകക്ഷിയായ എന്‍സിപി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുളള മേഘാലയ ഡെമോക്രാററിക് അലയന്‍സിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ എം.എം ജേക്കബ്ബിന് മെമ്മോറാണ്ടം നല്‍കി.

മേഘാലയയില്‍ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഗാരോ ബില്‍ സ്റേഷനില്‍ നിന്നുളള എംഎല്‍എമാരും എംപിമാരുമടക്കമുള്ള ജനപ്രതിനിധികള്‍ കൂട്ടായി രാജി വയ്ക്കുമെന്ന് എന്‍സിപി നേതാവ് പി.എ. സാംഗ്മ പറഞ്ഞു. താന്‍ എംപി സ്ഥാനം രാജിവച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ സാംഗ്മ നിഷേധിച്ചു. ഇതെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഗാരോ ഹില്‍സിലെയും ട്യൂറയിലേയും രണ്ട് സ്വതന്ത്ര എംഎല്‍എമാരും പാര്‍ലമെന്ററി സെക്രട്ടറിമാരും എംഡിഎക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

ഗാരോ വിദ്യാത്ഥി സംഘടനയുടെ റാലി അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പില്‍ ഗാരോ ഹില്‍സില്‍ നാലു പേരും വില്യംനഗറില്‍ അഞ്ചുപേരും രാജി വച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+