കേന്ദ്രമന്ത്രിസഭ അടുത്തയാഴ്ച പുന:സംഘടിപ്പിച്ചേക്കും
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭ അടുത്തയാഴ്ച പുന:സംഘടിപ്പിച്ചേക്കുമെന്ന അഭ്യൂഹം നിലനില്ക്കുന്ന സാഹചര്യത്തില് മുന് ജാര്ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഷിബു സോറന് യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്ച്ച നടത്തി.
അടുത്തയാഴ്ച കേന്ദ്രമന്ത്രിസഭയില് ചിലരെ ഉള്പ്പെടുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്തേക്കും. കേരളത്തില് നിന്നും വയലാര് രവിയെയാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്.
ജി.കെ.വാസന്, ആനന്ദ്ശര്മ, പവന്കുമാര് ബന്സാല്, ചന്ദ്രശേഖര് സാഹു, എം.രാമദാസ് എന്നിവരെയും മന്ത്രിസഭയില് ഉള്പ്പെടുത്തിയേക്കും.
സുനില് ദത്തിന്റെ മരണത്തെയും ജഗ്ദീഷ് ടൈറ്റ്ലറുടെ രാജിയെയും തുടര്ന്ന് മന്ത്രിസഭയില് ചില ഒഴിവുകളുണ്ട്.












Click it and Unblock the Notifications