Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് തോല്‍വി അജണ്ടയില്ലാത്തതു മൂലം: ബിജെപി

കോഴിക്കോട്: വ്യക്തമായ അജന്‍ഡയില്ലാത്തതു കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയേല്‍ക്കേണ്ടി വന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിളള പറഞ്ഞു.

തങ്ങളുടെ സ്ഥിരം സിപിഎം വിരുദ്ധ അജണ്ട ഒഴിവാക്കിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതുകൊണ്ടാണ് ഇത്ര കനത്ത പരാജയം ആ പാര്‍ട്ടിക്കുണ്ടായത്. തോല്‍വിയിലേക്കു നയിച്ച കാരണങ്ങള്‍ എന്തെന്ന് അന്വേഷിക്കാതെ ബിജെപിയില്‍ കുറ്റമാരോപിക്കാനാണ് യുഡിഎഫ് ശ്രമം.

യുഡിഎഫിനെ ബിജെപി പിന്‍തുണക്കുന്നുവെന്ന ആരോപണം സിപിഎം ഉയര്‍ത്തിയിട്ടും ബിജെപിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനമാണ് കാഴ്ച വക്കാനായത്. സ്വന്തം അജന്‍ഡകള്‍ മറന്ന് ബിജെപിയെ കുറ്റം പറഞ്ഞ യുഡിഎഫ്, എല്‍ഡിഎഫ് നിലപാടുകള്‍ വിവിധ സ്ഥലങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ബിജെപിയെ സഹായിച്ചു. മത്സരിച്ച 12,300 സീറ്റുകളില്‍ 573 സീറ്റുകളില്‍ ബിജെപി വിജയിച്ചു. കഴിഞ്ഞ തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച10,000 സീറ്റുകളില്‍ 222 സീറ്റുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്.

ബിജെപിക്ക് 312 സീറ്റുകള്‍ മാത്രമാണ് ലഭിച്ചതെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്. കോണ്‍ഗ്രസിന് 5329 സീറ്റുകള്‍ കിട്ടിയെന്ന അദ്ദേഹത്തിന്റെ വാദവും ശരിയല്ല.

ബിജെപിയെ അധികാരത്തില്‍ നിന്നൊഴിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ മാതൃക കേരളത്തിലും സൃഷ്ടിക്കുമെന്ന മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കവെ ബിജെപി വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്നും എന്നാല്‍ കേരളത്തില്‍ വലത്, ഇടതുമുന്നണികള്‍ സഖ്യമുണ്ടാക്കുന്ന ഒരു കാലമുണ്ടാകുമോയെന്ന് സംശയമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+