സിപിഎം-ലീഗ് സംഘര്‍ഷം; ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു
തിരൂര്‍: മലപ്പുറത്ത് തിരൂരില്‍ സിപിഎം പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു.
തിരൂരിലെ വെട്ടത്ത് ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. രാഷ്ട്രീയതര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നു പറയപ്പെടുന്നു.
വടകരക്കടുത്ത് ആയഞ്ചേരിയില്‍ സപ്തംബര്‍ 29ന് സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പതു പേര്‍ക്ക് പരിക്കേറ്റിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പേരിലുളള പ്രശ്നങ്ങളാണ് ആയഞ്ചേരിയില്‍ സംഘര്‍ഷത്തിനിടയാക്കിയത്.












Click it and Unblock the Notifications