ഐസ്ക്രീം കേസ്: അജിതയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവച്ചു
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷി പ്രസിഡന്റ് അജിത സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവച്ചു.
യുക്തമായ സമയത്ത് ഹര്‍ജി പരിഗണനയ്ക്കെടുക്കുമെന്ന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ.പി.സുധീര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ നവംബര്‍ ആറിന് കുറ്റപത്രം നല്‍കുമെന്ന് കോടതി വ്യക്തമാക്കി.
അജിത നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് നേരത്തെ രണ്ടു തവണ മാറ്റിവച്ചിരുന്നു.












Click it and Unblock the Notifications