കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട്ട്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച കോഴിക്കോട്ട് തുടങ്ങി. രാവിലെ പതിനൊന്ന് മണിയോടെയാണ് യോഗം ആരംഭിച്ചത്.

കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും പഞ്ചായത്തുകളില്‍ ഭരണസമിതി രൂപീകരിക്കുന്നതു സംബന്ധിച്ച നിലപാടുമായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ഐഎന്‍എല്ലിനും കെ.ടി.ജലീനുമുള്ള സ്വാധീനം കുറയ്ക്കാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X