ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട്ട്
കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച കോഴിക്കോട്ട് നടക്കും.
കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും പഞ്ചായത്തുകളില്‍ ഭരണസമിതി രൂപീകരിക്കുന്നതു സംബന്ധിച്ച നിലപാടുമായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയം.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ഐഎന്‍എല്ലിനും കെ.ടി.ജലീനുമുള്ള സ്വാധീനം കുറയ്ക്കാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications