പായം പഞ്ചായത്ത് എല്‍ഡിഎഫ് നേടി
കണ്ണൂര്‍: വോട്ടെടുപ്പില്‍ ക്രമക്കേടു നടന്നതിനെ തുടര്‍ന്ന് സപ്തംബര്‍ 30 വെള്ളിയാഴ്ച വീണ്ടും റീപോളിംഗ് നടന്ന പായം പഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. റീപോളിംഗ് നടന്ന വാര്‍ഡുകളില്‍ ജയിച്ചതോടെ ഭൂരിപക്ഷം സീറ്റുകളും എല്‍ഡിഎഫിന് ലഭിച്ചു.
മററു സ്ഥലങ്ങള്‍ക്കൊപ്പം സപ്തംബര്‍ 26ന് ഇവിടെ വോട്ടെടുപ്പ് നടത്തിയിരുന്നെങ്കിലും ബൂത്തുകയ്യേറ്റമുണ്ടാവുകയും ബാലറ്റ് പേപ്പറുകള്‍ നശിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് വീണ്ടും വോട്ടെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച നടന്ന റീപോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെയാണ് റീപോളിംഗ് നടന്നത്.












Click it and Unblock the Notifications