Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനങ്ങളില്‍ ശനിയാഴ്ച മുതല്‍ സ്പീഡ ്ഗവര്‍ണര്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച മുതല്‍ വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്ത് ഓടുന്ന ലോറി, ബസ് തുടങ്ങിയ വാഹങ്ങളില്‍ സപ്തബര്‍ 30 നകം സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വലിയ വാഹനങ്ങള്‍ക്ക് രജ-ിസ്ട്രേഷനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും നല്‍കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.ചന്ദ്രശേഖരന്‍ അറിയിച്ചു. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത ഹെവി വാഹങ്ങള്‍ ശനിയാഴ്ച മുതല്‍ പിടിച്ചെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

ഇതിനിടെ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാനുളള ഉത്തരവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ടാങ്കര്‍ ലോറികള്‍ സപ്തംബര്‍ 30 വെളളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇത് സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയ്ക്ക് ദൗര്‍ലഭ്യമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. തിങ്കളാഴ്ച വരെ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് കണക്കുകൂട്ടല്‍. കൊച്ചിയിലെ മാത്രം വിവിധ എണ്ണക്കമ്പനികളില്‍ നിന്ന് പ്രതിദിനം 400ഓളം ലോഡ് ഇന്ധനം കയറ്റുമതി ചെയ്യുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ ഇത് പണിമുടക്കല്ല, സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങളാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് ടാങ്കര്‍ ലോറി ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എം.എസ്.മാത്യു പറഞ്ഞു. 30,000 രൂപ വില വരുന്ന ഉപകരണം എവിടെ കിട്ടുമെന്നു പോലും വ്യക്തമല്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു നടപടി. ഉപകരണം ഘടിപ്പിച്ചില്ലെങ്കില്‍ ടാങ്കര്‍ ലോറികള്‍ക്ക് വന്‍തോതില്‍ പിഴ നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാത്രം സ്പീഡ് ഗവര്‍ണര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇത് രണ്ടാഴ്ചയ്ക്കകം പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+