കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയിലെ പ്രശ്നങ്ങളെ കുറിച്ച് അദ്വാനിക്ക് മൗനം

  • By Staff
Google Oneindia Malayalam News

ദില്ലി: റഷ്യന്‍ ചാരസംഘനയായ കെജിബി കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍ക്ക് കോഴ നല്‍കിയെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി പാര്‍ട്ടിയെ ആഭ്യന്തരപ്രശ്നങ്ങളെ കുറിച്ച് മൗനം പാലിച്ചു.

ചെന്നൈയില്‍ നടന്ന ബിജെപി നേതൃയോഗത്തില്‍ താന്‍ ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്താലേഖകരില്‍ നിന്നും ചോദ്യങ്ങളുണ്ടാവുമെന്ന് മുന്‍കൂട്ടി മനസിലാക്കിയ അദ്വാനി തന്ത്രപരമായി ീ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. വാര്‍ത്താലേഖകര്‍ ചോദ്യങ്ങളുന്നയിക്കുന്നതിനു മുമ്പേ തനിക്ക് പറയാനുള്ളതെല്ലാം ചെന്നൈയില്‍ പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും അദ്വാനി വ്യക്തമാക്കി.

എന്നാല്‍ ബിജെപിയിലെ പ്രശ്നങ്ങളെ കുറിച്ച് ചോദ്യമുന്നയിക്കുന്നതില്‍ നിന്ന് വാര്‍ത്താലേഖകര്‍ പിന്മാറായില്ല. ചോദ്യങ്ങള്‍ക്ക് മറുപടിയായി പാര്‍ട്ടിയുടെ ഈ ആഭ്യന്തര കാര്യങ്ങളില്‍ വാര്‍ത്താലേഖകര്‍ പ്രത്യേക താത്പര്യമെടുക്കുന്നതിനാല്‍ കെജിബി കോഴ സംബന്ധിച്ച വിവാദം ശ്രദ്ധിക്കപ്പെടാതെ പോവുന്ന സ്ഥിതിയുണ്ടാവുകയാണെന്നും അത് താനിഷ്ടപ്പെടുന്നില്ലെന്നും അദ്വാനി പറഞ്ഞു.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ ജസ്വന്ത്സിംഗ്, രാജ്നാഥ്സിംഗ്, അരുണ്‍ ജെറ്റ്ലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ അദ്വാനിയോടൊപ്പം സന്നിഹിതരായിരുന്നു. ചെന്നൈയില്‍ ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ അദ്വാനിയെ പിന്തുണച്ച ഏക നേതാവ് ജസ്വന്ത്സിംഗാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X