കെജിബി വിവാദം അന്വേഷിക്കണമെന്ന് ബിജെപി
ദില്ലി: ഒരു മുന്‍ കെജിബി ഉദ്യോഗസ്ഥന്റെ പുസ്തകത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്കും മറ്റു നേതാക്കള്‍ക്കുമെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയി, ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി, മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത്സിംഗ് എന്നിവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. നാലാഴ്ചയ്ക്കുള്ളില്‍ ഈ വിവാദത്തിന്റെ നിജസ്ഥിതി അന്വേഷണത്തില്‍ വ്യക്തമാവണമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
ഒക്ടോബര്‍ രണ്ട് ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്വാനി ഈ ആവശഷം ആവര്‍ത്തിച്ചു. കെജിബി വിവാദം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു.
മിത്രോഖിന്‍ ആര്‍ക്കൈവ്സ് രണ്ട് എന്ന പുസ്തകത്തില്‍ റഷ്യന്‍ ചാര സംഘടനയായ കെജ-ിബി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും മറ്റും കോഴ നല്‍കിയെന്നും സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളിലും ഇടപെട്ടിരുന്നതായും പറഞ്ഞിട്ടുണ്ട്. ഈ ആരോപണത്തെ കുറിച്ച് അന്വേഷിക്കുകയാണ് ബിജെപിയുടെ ആവശ്യം.
ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കുറ്റകരമായ മൗനം പാലിക്കുകയാണെന്നും അദ്വാനി ആരോപിച്ചു.












Click it and Unblock the Notifications