ഗാന്ധിജയന്തി ആഘോഷത്തിനിടെ 42 കുട്ടികള്‍ കുഴഞ്ഞുവീണു
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ഒരു സ്റേഡിയത്തില്‍ നടക്കുകയായിരുന്ന ഗാന്ധിജയന്തി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ 42 സ്കൂള്‍ കുട്ടികള്‍ കുഴഞ്ഞുവീണു.
രാവിലെ ഏഴര മുതല്‍ കുട്ടികള്‍ കടുത്ത വെയിലേറ്റ് കാത്തുനില്‍ക്കുകയായിരുന്നു. സ്റേഡിയത്തില്‍ ആവശ്യത്തിന് കുടിവെള്ളമില്ലായിരുന്നു. കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അതേ സമയം കുഴഞ്ഞുവീണ കുട്ടികള്‍ നൂറ്റമ്പതോളം വരുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് ചടങ്ങില്‍ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു.












Click it and Unblock the Notifications