രാഷ്ട്രം ഗാന്ധിസ്മരണ പുതുക്കി
ദില്ലി: രാഷ്ട്രാപിതാവായ മഹാത്മാഗാന്ധിയുടെ 136-ാം ജന്മദിനമായ ഒക്ടോബര്‍ രണ്ട് ഞായറാഴ്ച രാജ്യമെങ്ങും ഗാന്ധിസ്മരണ പുതുക്കി.
രാജ്ഘട്ടിലലെ ഗാന്ധി സമാധിയില്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രമന്ത്രിമാരായ ശിവരാജ് പാട്ടീല്‍. ഗുലാംനബി ആസാദ്, പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി തുടങ്ങിയവര്‍ പുഷ്പാര്‍ച്ച നടത്തി.
മുന്‍പ്രധാനമന്ത്രി ഐ.കെ.ഗുജ്റാള്‍, ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ ബി.എല്‍.ജോഷി, മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരും രാഷ്ട്രപിതാവിന് ആദരാഞ്ജലികള്‍ നേര്‍ന്നു. രാജ്ഘട്ടില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഗാന്ധിയന്‍ നിര്‍മല ദേശ് പാണ്ഡെയും വിദേശ പ്രതിധികളും മുന്നൂറോളം കുട്ടികളും പങ്കെടുത്തു. സര്‍വമത പ്രാര്‍ഥനയിലും നേതാക്കള്‍ പങ്കെടുത്തു.












Click it and Unblock the Notifications