ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ബസ് നിരക്ക് പ്രശ്നം പരിഹരിക്കാന്‍ മൂന്ന് മാസങ്ങള്‍ക്കു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തതായി അറിയുന്നു.
കിലോമീറ്ററിന് ആറ് പൈസ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. പുതിയ പെര്‍മിറ്റുകള്‍ നല്‍കരുതെന്ന ബസ്സുടമകളുടെ മറ്റൊരു ആവശ്യം അംഗീകരിക്കാനാവില്ലെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗത കമ്മിഷണര്‍ പി.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും.
ബസ് നിരക്ക് വര്‍ധിപ്പിക്കുക എന്നതുള്‍പ്പെടെ ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 10ന് ബസ് സമരം ആരംഭിക്കുമെന്ന് ബസ്സുടമകളുടെ ഏകോപന സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications