പത്മലോചനന്‍ കൊല്ലം മേയറാകും
കൊല്ലം: എന്‍. പത്മലോചനന്‍ കൊല്ലം കോര്‍പറേഷന്‍ മേയറാകും. ശനിയാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം പത്മലോചനനെ മേയര്‍സ്ഥാനത്തേക്ക് നിര്‍ദേശിച്ചു.
നേരതെക്ത സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പത്മലോചനനെ മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ശനിയാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം അംഗീകരിക്കുകയായിരുന്നു.
സിഐടിയു സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് പത്മലോചനന്‍. വി.എസ് പക്ഷത്തെ പ്രമുഖനായാണ് പത്മലോചനന്‍ അറിയപ്പടുന്നത്.
ഇതിനിടെ മേയര്‍ സ്ഥാനം ഊഴം വച്ചു തങ്ങള്‍ക്കും നല്‍കണമെന്നു സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യം സിപിഎം അംഗീകരിച്ചിട്ടില്ല. ഇതേപ്പറ്റി ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഡെപ്യുട്ടി മേയര്‍ സ്ഥാനം സിപിഐക്കു നല്‍കുമെന്നാണു സൂചന.












Click it and Unblock the Notifications