എല്‍ഡിഎഫുമായി ലീഗ് ധാരണയ്ക്ക് ആലോചിക്കും
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപിയുടെ പിന്തുണയോടെ മുസ്ലിം ലീഗ് എവിടെയും ഭരണത്തിലേറില്ലെന്നും ആര്‍ക്കും ഭൂരിപക്ഷമില്ലാത്തിടങ്ങളില്‍ അനിശ്ചിതത്വം ഒഴിവാക്കാന്‍ എല്‍ഡിഎഫുമായി ധാരണയ്ക്ക് ആലോചിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആവശ്യപ്പെടാതെ ബിജെപി പിന്തുണച്ചാല്‍ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
എല്‍ഡിഎഫിന് പിന്തുണ നല്‍കിയോ അവര്‍ക്ക് പിന്തുണ നല്‍കിയോ ഭരണം സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കാന്‍ ലീഗ് തയ്യാറാണ്. എന്നാല്‍ ഇക്കാര്യതതില്‍ ഇടതുമുന്നണിയുടെ നിലപാട് കൂടി അറിയണം. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ ധാരണയുണ്ടാവണം.
തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ലീഗിന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പൊതുവെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. ഇത് യുഡിഎഫിന്റെ മൊത്തം പ്രകടനത്തിലേക്ക് ഉയരാതിരിക്കാന്‍ കാരണം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്താത്തതാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications