ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
ഒക്ടോബര്‍ രണ്ട് ഞായറാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അംഗങ്ങള്‍ വരണാധികാരിയുടെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ജില്ലാ പഞ്ചായത്തിലെയും കോര്‍പ്പറേഷനിലെയും അംഗങ്ങള്‍ ജില്ലാ കളക്ടറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ വരണാധികാരി ആദ്യം തിരഞ്ഞെടുക്കപ്പെട്ടവരിലെ മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ മുതിര്‍ന്ന അംഗമാണ് മറ്റുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
999 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെയും 13 ജില്ലാ പഞ്ചായത്തുകളിലെയും 52 മുനിസിപ്പാലിറ്റികളിലെയും അഞ്ച് കോര്‍പ്പറേഷനിലെയും ജനപ്രതിനിധികളാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്തത്.












Click it and Unblock the Notifications