വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഒക്ടോബര്‍ രണ്ട് ഞായറാഴ്ച നടക്കും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അംഗങ്ങള്‍ വരണാധികാരിയുടെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുക. ജില്ലാ പഞ്ചായത്തിലെയും കോര്‍പ്പറേഷനിലെയും അംഗങ്ങള്‍ ജില്ലാ കളക്ടറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ഒക്ടോബര്‍ ആറിന് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടക്കും.
ഇടതുമുന്നണിയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ശനിയാഴ്ച പൊതുസമ്മേളനങ്ങളില്‍ ജനങ്ങള്‍ക്കു മുമ്പാകെ സത്യപ്രതിജ്ഞയെടുത്തിരുന്നു. എല്‍ഡിഎഫ് ജില്ലാ സമിതികളാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് സ്വീകരണമൊരുക്കിയത്.












Click it and Unblock the Notifications