കേരളത്തില്‍ ടാങ്കര്‍ ലോറി സമരം തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ടാങ്കര്‍ ലോറി സമരം രണ്ടാം ദിവസവും തുടരുന്നു. സമരത്തെ തുടര്‍ന്ന് ഇന്ധനനീക്കം നിലച്ചിട്ടുണ്ട്.
വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതിനെതിരെയാണ് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ സമരം തുടങ്ങിയത്. സമരക്കാരുമായി ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച.
സംസ്ഥാനത്തെ 1500ഓളം ട്രക്കുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. അനുകൂലമായ തീരുമാനമുണ്ടാകാതെ സമരം പിന്‍വലിക്കില്ലെന്നാണ് ലോറിയുടമകളുടെ നിലപാട്.
സമരം രണ്ട് ദിവസം കൂടി തുടര്‍ന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാകും. കൊച്ചി എണ്ണശുദ്ധീകരണ ശാലയില്‍ നിന്നും ഇരുമ്പനത്തെ ഐഒസി, ബിപിസി, എച്ച്പിസി എന്നിവിടങ്ങളില്‍ നിന്നുമുള്ള ഇന്ധനനീക്കം സമരം മൂലം മുടങ്ങി.












Click it and Unblock the Notifications