Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലിയില്‍ സ്ഫോടന പരമ്പര: 25 പേര്‍ മരിച്ചു

ബാലി (ഇന്തോനേഷ്യ): ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച രാത്രിയുണ്ടായ സ്ഫോടന പരമ്പരയില്‍ 25 പേര്‍ മരിച്ചു. വിദേശികളായ ടൂറിസ്റുകളുള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

മൂന്ന് റസ്റോറന്റുകളിലാണ് ചാവേര്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്നത്. രണ്ട് മലേഷ്യക്കാരാണ് ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നിലെന്നാണ് കരുതുന്നത്.

സ്ഫോടനത്തില്‍ മൂന്ന് ചാവേറുകളും മരിച്ചിട്ടുണ്ട്. റസ്റോറന്റില്‍ ഇവരെ കണ്ടവരുണ്ടെന്നും ഇവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ശരീരത്തില്‍ സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച് ഇവര്‍ റസ്റോറന്റുകളില്‍ എത്തുകയായിരുന്നു.

ബാലിയില്‍ 2002ല്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 202 പേര്‍ മരിച്ചിരുന്നു. 2003ലും 2004ലും ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. ഈ ചാവേര്‍ ആക്രമണങ്ങളില്‍ അല്‍കെയ്ദയുമായി ബന്ധമുള്ള ജമായത്തെ ഇസ്ലാമിയിലെ രണ്ട് അംഗങ്ങളാണ് പ്രതികള്‍. സ്ഫോടനത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍ ഇവര്‍ തന്നെയാണ് ബാലിയില്‍ ശനിയാഴ്ച സ്ഫോടനം നടന്നതിന് പിന്നിലെന്ന് കരുതുന്നായി പൊലീസ് പറഞ്ഞു.

സ്ഫോടനത്തെ യുഎസ് സ്റേറ്റ് സെക്രട്ടറി കോണ്ടോലീസാ റൈസും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും അപലപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+