നേപ്പാളില്‍ ബസ്സപകടത്തില്‍ 3 ഇന്ത്യക്കാര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ ദണ്ഡിംഗ് ജില്ലയില്‍ ഇന്ത്യക്കാരായ തീര്‍ഥാടകര്‍ യാത്ര ചെയ്യുകയായിരുന്ന ബസ് മറിഞ്ഞ് രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. 39 പേര്‍ക്കു പരിക്കേറ്റു.
തെക്കന്‍ നേപ്പാളിലെ ബിര്‍ഗുംജില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ്സില്‍ 42 ഇന്ത്യക്കാരാണുണ്ടായിരുന്നത്. റോഡ് നിര്‍മാണ വകുപ്പ് ഉപയോഗിക്കുന്ന വലിയ വാഹനമായ ലോഡര്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാര്‍ ഗോര്‍ക ജില്ലയിലെ മങ്കമ്മ ക്ഷേത്രം സന്ദര്‍ശിച്ചതിനുശേഷം കാഠ്മണ്ഡുവിലേക്ക് പോവുകായയിരുന്നു.












Click it and Unblock the Notifications