മാരുതി കാറുകളുടെ വില വര്‍ദ്ധിപ്പിച്ചു
ദില്ലി: മാരുതി ഉദ്യോഗ് ലിമിറ്റഡ് സിഫ്റ്റ് ഒഴികെയുള്ള തങ്ങളുടെ മറ്റെല്ലാ കാറുകളുടേയും വില വര്‍ദ്ധിപ്പിച്ചു. 0.2 മുതല്‍ 1 വരെയാണ് വിലവര്‍ദ്ധന. ഈ വര്‍ഷാവസാനം വില വീണ്ടും വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി സൂചന നല്‍കി.
രാജ്യാന്തരവിപണിയില്‍ ഇന്ധനവില ഉയര്‍ന്നതു കൊണ്ട് നിര്‍മാണച്ചെലവ് വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചന നല്‍കി.
പുതിയ വിലയനുസരിച്ച് മാരുതി 800സ്റാന്‍ഡേര്‍ഡ് കാറിന് 2,00,850 രൂപയും മാരുതി 800 എസി കാറിന് 2,23,754 രൂപയുമാകും. ആള്‍ട്ടോ കാറിന്റെ വിലയിലും 1500ളം രൂപയുടെ വര്‍ദ്ധനയുണ്ട്.












Click it and Unblock the Notifications