Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ തീവണ്ടി പാളം തെറ്റി 16 പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ തീവണ്ടി പാളം തെറ്റി 16 പേര്‍ മരിച്ചു. 60ലേറെ പേര്‍ക്ക് പരിക്കേറ്റു.

ദഡിയ ജില്ലയില്‍ വച്ച് ഗ്വാളിയോറിലേക്കു പോയിരുന്ന വാരാണാസി-ഗ്വാളിയോര്‍ ബുണ്ടെല്‍ഖണ്ഡ് എക്സ്പ്രസിന്റെ ആറു ബോഗികളും എന്‍ഞ്ചിനുമാണ് ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച പാളം തെറ്റിയത്. പാളം തെറ്റിയ തീവണ്ടി എന്‍ഞ്ചിന്‍ ദഡിയയിലെ റെയില്‍വേ സില്‍ ഓഫീസിലേക്ക് ഇടിച്ചുകയറി.

സംഭവസ്ഥലത്തു വച്ചു തന്നെ 10 പേരും മരിച്ചു. പരിക്കേറ്റവരെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോഗികള്‍ക്കടിയില്‍ കൂടുതല്‍ പേര്‍ പെട്ടുപോയിട്ടുളളതു കൊണ്ട് മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

അപകടത്തിനുള്ള കാരണം വ്യക്തമല്ല. ബ്രേക്കുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമികസൂചനകള്‍.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

അപകടം നടന്നെങ്കിലും ഈ വഴിയിലൂടെയുളള തീവണ്ടിഗതാഗത്തിന് തടസം നേരിട്ടിട്ടില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+