അഭയ കേസില്‍ സിബിഐക്ക് നോട്ടീസ്
തിരുവനന്തപുരം: അഭയക്കേസില്‍ ഹൈക്കോടതി സിബിഐക്ക് നോട്ടീസയച്ചു. അഭയയുടെ പിതാവിനും നോട്ടീസയച്ചിട്ടുണ്ട്. മജിസ്ട്രേറ്റ് നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
അഭയ കേസില്‍ ശാസ്ത്രീയമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താനാകാത്തതു കൊണ്ട് ഈ കേസ് എഴുതിത്തളളണമെന്ന് സിബിഐ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതെത്തുടര്‍ന്ന് മജിസ്രേട്ട് നേരിട്ടെത്തി കോട്ടയത്ത് അഭയ താമസിച്ചുരുന്ന കോണ്‍വെന്റില്‍ നിന്നും തെളിവെടുപ്പു നടത്തിയിരുന്നു.
1992 മാര്‍ച്ച് 22നാണ് സിസ്റര്‍ അഭയയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന കോട്ടയം പയസ് കോണ്‍ വെന്റിലെ കിണറിനുള്ളില്‍ കണ്ടെത്തിയത്. 13 വര്‍ഷം നീണ്ട വിവിധ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കേസിലെ ഘാതകരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേസ് എഴുതിത്തള്ളണമെന്നും സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് സിസ്റ്റര്‍ അഭയ മരിച്ചത് ആത്മഹത്യമൂലമാണെന്ന് വെളിപ്പെടുത്തിയെങ്കിലും പിന്നീട് അന്വേഷണം നടത്തിയ സിബിഐ അത് കൊലപാതകമാണെന്ന് വെളിപ്പെടുത്തി.












Click it and Unblock the Notifications