കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബിനീഷിനെ പൊലീസ് കസ്റഡിയില്‍ വിട്ടു
ആലപ്പുഴ: കണിച്ചുകുളങ്ങര കൂട്ടക്കൊല കേസിലെ മുഖ്യ പ്രതികളിലൊരാളായ ഹിമാലയ എം.ഡി. ബിനീഷിനെ കോടതി ഒക്ടോബര്‍ 10 വരെ പൊലീസ് കസ്റഡിില് വിട്ടു. അന്വേഷണ സംഘം നല്കിയ ഹര്‍ജിയിലാണ് ആലപ്പുഴ കോടതി ഈ ഉത്തരവിട്ടത്.
ഇതിനിടെ കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് തി രയുന്ന ഹിമാലയ എംഡി സജിത്തിന്റെ ബന്ധുവിനെ ഊട്ടിയില്‍ പൊലീസ് അറസ്റ് ചെയ്തു. സജിത്തിന്റെ അച്ഛന്റെ സഹോദരി അംബികയാണ് പിടിയിലായത്. സജിത്തിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തതിനാണ് ഇവരെ അറസ്റ് ചെയ്തത്.
സജിത്ത് തമിഴ്നാട്ടിലെ സേലത്ത് ഉണ്ടെന്നറിഞ്ഞ പൊലീസ് ഞായറാഴ്ച അവിടെ എത്തിയെങ്കിലും ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.
Comments
Story first published: Monday, October 3, 2005, 23:53 [IST]