ബിജെപി വളര്‍ച്ച നേടി: ശ്രീധരന്‍ പിള്ള
കോഴിക്കോട്: സംസ്ഥാനത്ത് ബിജെപി ക്രമാനുഗതവും പ്രകടവുമായ വളര്‍ച്ച നേടിയതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ഇത് ഇടത്-വലത് മുന്നണികള്‍ക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5.4 ശതമാനം മാത്രം വോട്ടുകള്‍ നേടിയ ബിജെപി 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നില 12.5 ശതമാനമാക്കി മെച്ചപ്പെടുത്തി. ഇപ്പോള്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഏററവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. പാലക്കാട് എല്‍ഡിഎഫിനും യുഡിഎഫിനും 16 വീതം സീറ്റു ലഭിച്ചപ്പോള്‍ ബിജെപിക്ക് 17 സീറ്റാണ് ലഭിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു സെമിഫൈനല്‍ മാത്രമായിരുന്നു. ഫൈനലായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.












Click it and Unblock the Notifications