സിപിഎം വിമതര്‍ അഖിലേന്ത്യാ കക്ഷി രൂപീകരിക്കുന്നു
തിരുവനന്തപുരം: വിമതപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് സിപിഎം പുറത്താക്കിയവര്‍ ദേശീയതലത്തില്‍ കമ്യൂണിസ്റ് പാര്‍ട്ടി രൂപീകരിക്കുന്നു. ഡിസംബര്‍ രണ്ടാംവാരത്തില്‍ പഞ്ചാബിലെ ജലന്ധറിലായിരിക്കും സ്ഥാപകസമ്മേളനം.
സിപിഎം മുന്‍കേന്ദ്ര കമ്മറ്റി അംഗങ്ങളായ മംഗത്ത് റാം പസ്ല, ഹര്‍കമല്‍ സിംഗ്, മുന്‍ എംപി ഹരിതന്‍ റോയ്, സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന വി.ബി ചെറിയാന്‍ എന്നിവരായിരിക്കും നേതൃത്വത്തിലുണ്ടാവുക. ലെനനിസത്തെ അടിസ്ഥാനമാക്കിയായിരിക്കും ഈ പ്രസ്ഥാനം പ്രവര്‍ത്തിക്കുക.
കേരളത്തില്‍ ബിടിആര്‍, ഇഎംഎസ്, എകെജി ജനകീയ വേദികളാണ് പുതിയ കക്ഷിയായി മാറുക. സോഷ്യലിസ്റ് വിപ്ലവത്തിന്റെ വാര്‍ഷികദിനമായ നവംബര്‍ ഏഴിന് ആലുവയില്‍ ചേരുന്ന സമ്മേളനത്തിലായിരിക്കും പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.












Click it and Unblock the Notifications