കാസര്‍കോഡ് സ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ
കാസര്‍കോഡ്: തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മധൂരിലും പരിസരങ്ങളിലുമുണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളെ തുടര്‍ന്ന് കാസര്‍കോഡ് ടൗണ്‍ പൊലീസ് സ്റേഷന്‍ പരിധിയില്‍ 144-ാം വകുപ്പു പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പ്രകടനത്തിനിടെ ലീഗ്-ബിജെപി സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഇവിടെ പൊലീസ് കഴിഞ്ഞ ദിവസം ആകാശത്തേക്ക് വെടിവച്ചിരുന്നു. സംഘര്‍ഷങ്ങളില്‍ ഇവിടങ്ങളിലുള്ള നിരവധി സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മധൂരില്‍ വന്‍പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications