തദ്ദേശസമിതികള്‍ നിലവില്‍ വന്നു ; ഏറെപ്പേര്‍ അധികാരമേറ്റില്ല
തിരുവനന്തപുരം: പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പുതിയ ഭരണസമിതികള്‍ ഒക്ടോബര്‍ രണ്ട് ഞായറാഴ്ച നിലവില്‍ വന്നു.
എന്നാല്‍ നിലവിലുള്ള ഭരണസമിതികളുടെ കാലാവധി അവസാനിക്കാത്തതിനാല്‍ വിവിധ ജില്ലകളിലെ പല പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അധികാരമേല്‍ക്കാനിയില്ല.
കൊല്ലം ജില്ലയിലെ കരീപ്ര, നെടുവത്തൂര്‍, പിറവന്തൂര്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ നിരവധി പേര്‍ക്ക് അധികാരമേല്‍ക്കാനായില്ല. ഇവിടങ്ങളില്‍ നവംബര്‍ 30നാണ് നിലവിലുള്ള ഭരണസമിതിയുടെ കാലാവധി തീരുന്നത്.
ഇടുക്കിയില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തില്ല. ഇവിടെ നിലവിലുളള ഭരണസമിതിയുടെ കാലാവധി തീരാന്‍ രണ്ടുമാസം കൂടി ബാക്കിയുണ്ട്.
മലപ്പുറം ജില്ലാ പഞ്ചായത്തിലും മൂന്നു ബ്ലോക്ക് പഞ്ചായത്തുകളിലും 19 ഗ്രാമപഞ്ചായത്തുകളിലും സത്യപ്രതിജ്ഞ നടന്നില്ല. 2006 ജനുവരി 30 വരെ ഇവിടുത്തെ ഭരണസമിതികള്‍ക്ക് കാലാവധിയുണ്ട്. ജില്ലാ പഞ്ചായത്ത് അടക്കമുള്ള ചില ഭരണസമിതികള്‍ രാജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ഭരണസമിതി എന്നു ചുമതലയേല്‍ക്കമെന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം ഇതുവരെ വന്നിട്ടില്ല.
വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്. കണിയാമ്പറ്റ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ സത്യപ്രതിജ്ഞ ഡിസംബര്‍ ഒന്നിനാണ്. ഇവിടങ്ങളിലെ ഭരണസമിതികള്‍ക്ക് നവംബര്‍ 30 വരെ കാലാവധിയുണ്ട്.












Click it and Unblock the Notifications