കണിച്ചുകുളങ്ങര: സജിത് പൊലീസിനെ വെട്ടിച്ചു കടന്നു
ആലപ്പുഴ: കണിച്ചുകുളങ്ങര കൊലപാതകക്കേസിലെ പ്രതികളിലൊരാളായ ഹിമാലയ ചിട്ടിക്കമ്പനി ഉടമ സജിത് പൊലീസിനെ വെട്ടിച്ചു കടന്നു. തമിഴ്നാട്ടിലെ സേലത്ത് സജിത് ഉണ്ടെന്നറിഞ്ഞ് പൊലീസ് അവിടെയെത്തിയെങ്കിലും ഇയാള്‍ അവിടെ നിന്നും കടന്നുകളയുകയായിരുന്നു.
സജിത്തും മറ്റ് രണ്ട് കൂട്ടാളികളും സേലത്തുള്ള ഒരു ലോഡ്ജിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് തലേന്നു തന്നെ ഇവര്‍ കടന്നുകളയുകയായിരുന്നു.
ഓണത്തിന് മുന്‍പ് ഊട്ടിയില്‍ വച്ചു ബിനീഷുമായി പിരിഞ്ഞ ശേഷം പലയിടങ്ങളിലായി ഒളിച്ചുതാമസിക്കുകയായിരുന്നു സജിത്. പൊലീസ് ബിനീഷിനെ പിടികൂടുകയും തമിഴ്നാട്ടില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ സജിത് മറ്റേതോ സംസ്ഥാനത്തേക്കു കടന്നതായാണ് സൂചനകള്‍.
പൊലീസിനു കീഴങ്ങുന്നത് സംബന്ധിച്ച് സജിത്തും ബിനീഷും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കീഴങ്ങാമെന്ന അഭിപ്രായക്കാരനായിരുന്നു ബിനീഷ്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി ബിനീഷ് പൊലീസിനോടു പറഞ്ഞു.
അറസ്റിലായി ബിനീഷിനെ കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് ഇയാളിപ്പോള്‍ ജയിലിലാണ്.












Click it and Unblock the Notifications