ജയകൃഷ്ണന്‍ വധം: പ്രതികളുടെ ശിക്ഷക്ക് സ്റേ
ദില്ലി: കേരളത്തിലെ യുവമോര്‍ച്ചാ നേതാവായിരുന്ന കെ.ടി. ജയകൃഷ്ണനെ വധിച്ച കേസിലെ പ്രതികള്‍ക്കെതിരെയുള്ള വധശിക്ഷ സുപ്രീംകോടതി താത്ക്കാലികമായി സ്റേ ചെയ്തു. സിപിഎമ്മുകാരായ അഞ്ച് പ്രതികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റേ.
കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം അന്തിമവിധി പുറപ്പെടുവിക്കും.
സിപിഎം മൊകേരി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ഒന്നാം പ്രതി അച്ചാത്ത് പ്രദീപന്‍ (32), രണ്ടാം പ്രതി കുഞ്ഞിപ്പുരയില്‍ സുന്ദരന്‍ (40), മൂന്നാം പ്രതി നല്ലവീട്ടില്‍ ഷാജി (30), നാലാം പ്രതി ചാത്തമ്പള്ളിയില്‍ ദിനേശ് ബാബു (29), ആറാം പ്രതി കെ.കെ.അനില്‍കുമാര്‍ (32) എന്നിവരുടെ വധ ശിക്ഷയാണ് ജൂലൈ 27ന് ഹൈക്കോടതി ശരിവച്ചത്. കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയത്.
1999 ഡിസംബര്‍ ഒന്നിന് അക്രമിസംഘം മൊകേരി ഈസ്റ് യുപി സ്കൂളിലെ ആറാം ക്ലാസ് ബിയില്‍ കടന്ന് അദ്ധ്യാപകനായ കെ.ടി. ജയകൃഷ്ണനെ വെട്ടിക്കൊല്ലുകയായിരുന്നു.
ഇതേത്തുടര്‍ന്നുണ്ടായ അക്രമപരമ്പരയില്‍ കണ്ണൂരില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications