തിരിച്ചു വരുന്നവരെ യുഡിഎഫ് സ്വീകരിക്കണം: രാഘവന്‍
കൊച്ചി: അധികാരം നഷ്ടപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ മുന്നിലുളള പ്രധാന വഴി കോണ്‍ഗ്രസിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഡിഐസിക്കാരേയും ഘടകകക്ഷികളേയും സ്വീകരിക്കുകയെന്നതാണെന്ന് സിഎംപി നേതാവ് എം.വി രാഘവന്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഐസിയുടെ വിഷയത്തില്‍ വി.എസ് അച്യുതാനന്ദനു മുന്നില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തു വരിക, പാര്‍ട്ടി പുറത്താക്കാന്‍ കാത്തിരിക്കുക, പാര്‍ട്ടിക്കു കീഴടങ്ങുക തുടങ്ങിയ മൂന്നു മാര്‍ഗങ്ങളാണ് ഉള്ളത്.
പവാറിനെപ്പോലെ പുതിയ പാര്‍ട്ടിയെ മുന്നണിയുടെ ഭാഗമാക്കുക, അല്ലെങ്കില്‍ അര്‍ജുന്‍ സിംഗിനെപ്പോലെ പുതിയ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിക്കുക തുടങ്ങിയ രണ്ടു വഴികളാണ് അപമാനിതനാകാതിരിക്കാന്‍ കെ.കരുണാകരന്റെ മുന്നിലുളളതെന്നും രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications