സ്മാര്‍ട്ട് സിറ്റി അന്തിമകരാര്‍ ഡിസംബറില്‍ : മുഖ്യമന്ത്രി
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയുടെ അന്തിമകരാര്‍ ഡിസംബറില്‍ ഒപ്പുവയ്ക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം.
സ്മാര്‍ട്ട് സിറ്റിയുടെ കരാര്‍ രൂപവത്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഇന്റര്‍നെറ്റ് സിറ്റിയുടെ നിയമവിദഗ്ധര്‍ അടങ്ങിയ മൂന്നംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തുന്നത്. കരാര്‍ രൂപവത്കരണം സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് സന്ദര്‍ശനലക്ഷ്യം.
ഡിഐസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങളേയും അന്താരാഷ്ട്രവിപണിയേയും വിലയിരുത്തുന്നതിനുള്ള മാര്‍ക്കറ്റ് സര്‍വേ നടക്കുകയാണ്. ഇതിനു പുറമേ മാസ്റര്‍ പ്ലാന്‍ ഏജന്‍സിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications