തിങ്കളാഴ്്ച സൂര്യഗ്രഹണം: തലസ്ഥാനത്ത് വീക്ഷിക്കാന്‍ സൗകര്യം
തിരുവനന്തപുരം: ഇന്ത്യയില്‍ ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ചയുണ്ടാകുന്ന സൂര്യഗ്രഹണം കേരളത്തിലും ദൃശ്യമാകും. വൈകീട്ട് 4.12നും 6.15നും ഇടയ്ക്കായിരിക്കും സംസ്ഥാനത്ത് ഭാഗികമായി സൂര്യഗ്രഹണം ദൃശ്യമാവുക.
സൂര്യഗ്രഹണം പൊതുജനങ്ങള്‍ക്ക് വീക്ഷിക്കാന്‍ തിരുവനന്തപുരം ഒബ്സര്‍വേറ്ററിയില്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ടെലസ്കോപ് വഴിയുള്ള ദൃശ്യങ്ങള്‍ വലിയ സ്ക്രീനിലേക്ക് പൊജക്ട് ചെയ്താണ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കു. വൈകീട്ട് 4.22 മുതലാണ് തിരുവനന്തപുരത്ത് സൂര്യഗ്രഹണം ദൃശ്യമാവുക. ഈ സമയത്ത് സൂര്യകിരണങ്ങളുടെ തീവ്രത സാധാരണയിലും കൂടുതലായതിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കി.
സൂര്യഗ്രഹണം കാരണം സംസ്ഥാനത്തെ മിക്കവാരും ക്ഷേത്രങ്ങളില്‍ സൂര്യാസ്തമയം കഴിഞ്ഞ ശേഷമേ നട തുറക്കൂ.












Click it and Unblock the Notifications