ടാങ്കര്‍ ലോറി ഉടമകളുമായി തിങ്കളാഴ്ച ചര്‍ച്ച
തിരുവനന്തപുരം: സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കണമെന്ന് ഉത്തരവിനെ തുടര്‍ന്ന് അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന ടാങ്കര്‍ ലോറി ഉടമകളുമായി സര്‍ക്കാര്‍ ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച ചര്‍ച്ച നടത്തും. വൈകീട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച.
ഇതിനിടെ ടാങ്കര്‍ ലോറി സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാവുകയാണ്. ഞായറാഴ്ചയും എണ്ണക്കമ്പനികളില്‍ നിന്ന് പെട്രോള്‍, ഡീസര്‍, എല്‍പിജി തുടങ്ങിയവ ടാങ്കര്‍ ലോറികള്‍ വഴി കയറ്റപ്പോയിട്ടില്ല. ഉദയംപേരൂരിലുളള ഐഒസിയുടെ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റിലേക്ക് സിലിണ്ടറുകള്‍ നിറയ്ക്കുന്നതിനുള്ള എല്‍പിജി കിട്ടിയില്ലെങ്കില്‍ ഒക്ടോബര്‍ നാല് ചൊവ്വാഴ്ച മുതല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിറുത്തിവയ്ക്കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.
ടാങ്കര്‍ ലോറി സമരം തുടര്‍ന്നാല്‍ പലയിടത്തും പെട്രോള്‍, ഡീസല്‍ എന്നിവ കിട്ടാത്ത സ്ഥിതിയാകും.












Click it and Unblock the Notifications