സുനാമി ഫണ്ട്: സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നതായി ലോകായുക്ത
തിരുവനന്തപുരം: സുനാമി ഫണ്ടിന്റെ കണക്ക് സംബന്ധിച്ച് സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നതായി ലോകായുക്ത. ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച ഇതുസംബന്ധിച്ച കൃത്യം കണക്കു നല്‍കണമെന്നും ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സുനാമി ഫണ്ട് വിവിധ ആവശ്യങ്ങള്‍ക്കായി വകമാററിയതായി വിവിധ കക്ഷികള്‍ ആരോപണമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുനാമി ഫണ്ട് വകമാറ്റി ചിലവഴിച്ചിട്ടുണ്ടോയെന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഒരു പൊതുതാല്‍പര്യഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മുഖ്യമന്ത്രിയുടെ സുനാമി ഫണ്ടില്‍ നിന്നും 12 കോടി വകമാററി ചിലവാക്കിയതായി കോടതി ഉത്തരവു വരും മുന്‍പു തന്നെ ലോകായുക്ത കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദമായ കണക്കുകള്‍ ബോധിപ്പിക്കാന്‍ ലോകായുക്ത സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ടായിരുന്നു.












Click it and Unblock the Notifications